Monday, August 19, 2013

ക്വിസ് മത്സരം - വിജയികള്‍

മുട്ടുങ്ങല്‍ വായനശാല  നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയിച്ചു. രണ്ടാം വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥിനി ഹസ്ന എച്ച്.ആര്‍. രണ്ടാം സ്ഥാനവും എം.ഓ.ബി.ഇ. വിദ്യാര്‍ഥിനി അഞ്ജന മൂന്നാം സ്ഥാനവും നേടി.

സ്വാതന്ത്ര്യദിനാഘോഷം

പെരിന്തല്‍മണ്ണ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ് പതാക ഉയര്‍ത്തി. വിവിധ വിദ്യാലയങ്ങളും സ്റ്റുഡന്റ് പോലീസ് കാഡറ്റ്, റെഡ്ക്രോസ് വിഭാഗങ്ങളും പരേഡില്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിന പരേഡില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വി.എച്ച്.എസ്.ഇ. ഒന്നാം സ്ഥാനം നേടി.

രാവിലെ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍ പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ.സുരേഷ് കുമാര്‍, ഹൈസ്കൂള്‍ ഹെഡ്മാസറ്റര്‍ ശ്രീ. ശിവദാസ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.


Welcome Party: 14th Aug 2013

രണ്ടാം വര്‍ഷക്കാര്‍ ഒന്നാം വര്‍ഷക്കാരെ ഔദ്യോഗികമായി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് ആഗസ്റ്റ്‌ 14-ന് നടന്നു. രണ്ടാം വര്‍ഷ എം.ഓ.ബി.ഇ. വിദ്യാര്‍ഥി വൈശാഖ് എല്ലാവരെയും സ്വാഗതം ചെയ്തു. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശിവദാസന്‍ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി.ടി.എ. പ്രസിഡന്റ് സുരേഷ് കുമാര്‍, വി.എച്ച്.എസ്.ഇ. അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൌഹൃദ ക്ലബ് സ്റ്റുഡന്റ് കോഡിനേറ്റര്‍ മുനീര്‍ "കൌമാരക്കാരും അവരുടെ പ്രശ്നങ്ങളും" എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഒന്നാം വര്‍ഷക്കാരുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി. ലഘുഭക്ഷണവും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥിനി രേഷ്മ നന്ദി പ്രകാശിപ്പിച്ചു.
- റിപ്പോര്‍ട്ട്: വൈശാഖ്. പി.

വിജയഭേരി ക്ലാസുകള്‍ ആരംഭിച്ചു.

വി.എച്ച്.എസ്.ഇ. വിജയഭേരി ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസ് സമയത്തിനു ശേഷം ഒരു മണിക്കൂര്‍ ആണ് സ്പെഷ്യല്‍ ക്ലാസുകള്‍. പ്രോജെക്ടിന്റെ ആദ്യ പടിയായി സെപ്റ്റംബറില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷക്കുള്ള പരിശീലനമാണ് നടക്കുന്നത്.


Wednesday, August 7, 2013

മൈലാഞ്ചിയിടല്‍ മത്സരം: 07-08-2013




വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് ശ്രീ. കുറ്റീരി മാനുപ്പ സമ്മാനിക്കുന്നു.

Monday, August 5, 2013

സൈബര്‍ കുറ്റകൃത്യങ്ങള്‍ - ബോധവല്‍ക്കരണ ക്ലാസ്: 05-08-2013

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഒരു ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എം.എല്‍.ടി. അധ്യാപകനായ മുഹമ്മദ്‌ നസീല്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ രാജീവ് ബോസ് , അധ്യാപകരായ റജീന, വാണി, റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.




വിജയോല്‍സവം: 20-07-2013


വിജയോല്‍സവം എം.എല്‍.എ. ശ്രീ. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.






വിജയഭേരി 2013 - വി.എച്ച്.എസ്.ഇ -യും ഉള്‍പ്പെടുത്തി.

പെരിന്തല്‍മണ്ണ നഗരസഭ നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയില്‍ വി.എച്ച്.എസ്.ഇ-യെയും ഉള്‍പ്പെടുത്തി.


Monday, June 17, 2013

വി.എച്ച്.എസ്.ഇ. തൊഴില്‍മേള: 2013 ജൂണ്‍ 13

തൊഴിലന്വേഷകരുടെ പങ്കാളിത്തം കൊണ്ട് വി.എച്ച്.എസ്.ഇ. തൊഴില്മേള ശ്രദ്ധേയമായി. വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ വിവിധ കോഴ്സുകള് പൂര്ത്തിയാക്കിയ 1500 ഓളം തോഴിലന്വേഷകരാണ് പെരിന്തല്മണ്ണ ഗവ: വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് വെച്ച് നടന്ന തൊഴില് മേളയില് തൊഴിലന്വേഷകരായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ 25 തൊഴില് സംരഭകരും സ്ഥാപനങ്ങളും മേളയില് പങ്കെടുത്തു. 2011ന് ശേഷം പാസായ യുവജനങ്ങള്ക്കായി  സര്ക്കാര് തലത്തില് 'അപ്രന്റിസ്ഷിപ് മേള'യും ഇതോടൊപ്പം സംഘടിപ്പിച്ചു.






 കുറ്റിപ്പുറം മേഖലാ അസി. ഡയരക്ടര്‍ ശ്രീ. മുഹമ്മദ്‌ കുട്ടി

അധ്യക്ഷ പ്രസംഗം വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ

 ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ശ്രീമതി. നിഷി അനില്‍ രാജ്

 ശ്രീ. കൃപാ ശങ്കര്‍ സംസാരിക്കുന്നു

വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ്

പി.ടി.എ. പ്രസിഡന്റ് ശ്രീ. സുരേഷ് കുമാര്‍

ഹെഡ്മാസ്റ്റര്‍ ശ്രീ. പി.എന്‍. ശിവദാസന്‍

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍

കണ്‍വീനര്‍ ശ്രീ. പ്രമോദ്










Friday, May 17, 2013

വി.എച്ച്.എസ്.ഇ. അഡ്മിഷന്‍

വി.എച്ച്.എസ്.ഇ. ഏകജാലകം അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോം മെയ് 24 വരെ സ്വീകരിക്കും. ഓണ്‍ ലൈന്‍ ആയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.