പെരിന്തല്‍മണ്ണ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ് പതാക ഉയര്‍ത്തി. വിവിധ വിദ്യാലയങ്ങളും സ്റ്റുഡന്റ് പോലീസ് കാഡറ്റ്, റെഡ്ക്രോസ് വിഭാഗങ്ങളും പരേഡില്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിന പരേഡില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വി.എച്ച്.എസ്.ഇ. ഒന്നാം സ്ഥാനം നേടി.
രാവിലെ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍ പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ.സുരേഷ് കുമാര്‍, ഹൈസ്കൂള്‍ ഹെഡ്മാസറ്റര്‍ ശ്രീ. ശിവദാസ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.

No comments:
Post a Comment