ഹൃദയത്തില്‍ അനുഭൂതികള്‍ കാര്‍മേഘം പോലെ തിടം വെച്ച നിമിഷങ്ങളില്‍
അറിയാതെ തൂവിപ്പോയ കണികകളെ
ചേര്‍ത്ത് വെച്ച് ഒരു കുടന്ന കുളിര്...
എഴുപത്തഞ്ചില്‍ പരം മണ്‍സൂണ്‍ കവിതകളില്‍ നിന്ന്‍
രുചിച്ച് നോക്കാന്‍ മാത്രം ചിലത്....
ഹയര്‍ സെക്കണ്ടറിയിലെ മലയാളം പഠന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം കൊണ്ട് എഴുതിയ മണ്‍സൂണ്‍ കവിതകളില്‍ നിന്ന്‍ ചിലത് മാത്രം...
അറിയാതെ തൂവിപ്പോയ കണികകളെ
ചേര്‍ത്ത് വെച്ച് ഒരു കുടന്ന കുളിര്...
എഴുപത്തഞ്ചില്‍ പരം മണ്‍സൂണ്‍ കവിതകളില്‍ നിന്ന്‍
രുചിച്ച് നോക്കാന്‍ മാത്രം ചിലത്....
ഹയര്‍ സെക്കണ്ടറിയിലെ മലയാളം പഠന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം കൊണ്ട് എഴുതിയ മണ്‍സൂണ്‍ കവിതകളില്‍ നിന്ന്‍ ചിലത് മാത്രം...
അനായാസം
© അനീസ ഇ.പി.
© അനീസ ഇ.പി.
മഴക്കാല രാത്രികള്‍
ഒരിക്കലും നിശബ്ദമായില്ല.
പകലുകളുടെ കരിമറ കണ്ട്
അവര്‍ക്ക് , കാഴ്ച്ച
നഷ്ടപ്പെട്ടിരുന്നത്രെ.
വേനല്‍ രാത്രികള്‍ മാത്രം
ശബ്ദം മരിച്ച നിലാവായ്
പ്രാണനെ പുല്‍കുന്നു.
പക്ഷെ, മഴയില്‍...
മഴയോഴിഞ്ഞിട്ടും
മരം പെയ്യുമ്പോള്‍
ചെറു ചില്ലകളുടെ മര്‍മ്മരം.
"നാളെ നീ വരുമ്പോള്‍
ഞാന്‍......"
ഇടയക്ക് മഴ വീണ്ടും
വിരുന്നു വരുമ്പോള്‍
ചെറു മഴക്കുട്ടികളുടെ
കിന്നാരം.
"വരുന്നോ? ഇവിടെ
ഞാനും തണുപ്പും
മാത്രമേയുള്ളൂ."
"എന്റെ രക്തമാണ്
നീ കുപ്പികളില്‍ നിറച്ചത്.
എന്റെ ജഡമാണ്
നീ പ്രദര്‍ശന ശാലയില്‍
ലേലം വിളിക്കുന്നത്.
എന്റെ ശബ്ദവും
ശ്രുതിയും പ്രാണന്‍ പോലും
നീ പണയം വെക്കുന്നു.
എങ്കിലും വരൂ,
ഇവിടെ ഞാനല്ലാതെ
മറ്റൊരു ശബ്ദവുമില്ല."
ഇടിനാദം മാത്രമായിരുന്നു
അപ്പോഴെന്റെ തടസ്സം.
പിന്നീടും മഴ എന്നെ വിളിച്ചു.
രാത്രിമഴയുടെ
മാദകമായ ഇശലുകളിലേക്ക്
ഇറങ്ങിപ്പടരും വരെ
ഞാനോര്മിക്കുന്നു.
പിന്നെ എല്ലാം
വളരെപ്പെട്ടെന്നായിരുന്നു .
ഒടുക്കം ഇത്ര അനായാസമോ.!?
മഴ നനയാന്‍
© ലക്ഷ്മി ഭായ് എ.എന്‍.
ഓര്‍മ്മകളുടെ ക്ലാവുപാത്രം
ആരോ പുളിയിട്ടുരക്കുന്നു
ഒരു മഴ നനയാന്‍ മാത്രം
എനിക്ക് കൊതി തോന്നുന്നു.
എത്ര ജനിസ്മൃതികളുടെ ഋതുക്കള്‍
എത്ര വേനലുകളുടെ വെയില്‍
എത്ര ദുരന്തങ്ങള്‍
കാറ്റിന്റെ വേഗം കൊണ്ടുപോയ കരിയിലകളുടെ
തേങ്ങല്‍ എനിക്കു കേള്‍ക്കാം.
വസന്തങ്ങളിലേക്ക്
നിറങ്ങളുടെ ശലഭം പോലെ
എനിക്കു കൊതി തോന്നുന്നു
ഒരു മഴ നനയുവാന്‍.
മഴ
© ശ്രുതി സുന്ദര്‍ കെ.
അരുണ താപത്താല്‍ ഉരുകും ജനനി തന്‍ ദേഹം
കുളിരണിയിക്കുന്നു നിന്‍ ജല കണങ്ങള്‍
ഒരു നീണ്ട കാത്തിരിപ്പിന്‍ വിരാമമെന്ന പോല്‍
തിരിച്ചെത്തുന്നു നീ ഭൂമിതന്‍ മാറില്‍
ഒരമ്മ തന്‍ പ്രിയ പൈതലെയെന്നപോല്‍
മാറോടണക്കുന്നു ജനനി നിന്നെ.
എവിടെയെന്നറിയില്ല നിന്‍ തുടക്കം,
എങ്ങോട്ടു പാഞ്ഞു നീ പോകുമെന്നും.
വൃക്ഷലതാതികള്‍ നിന്‍ സ്പര്‍ശമേല്ക്കവേ
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു മോദമോടെ.
മാനവ രാശിയാല്‍ മലിനമാം ഭൂമിയെ
ശുദ്ധമാക്കുന്നു നിന്‍ ജല കണങ്ങള്‍.
ജനനിയില്‍ വാഴുന്ന ജാലങ്ങള്‍ക്കെപ്പഴും
പുതുജീവനേകുന്നു നിന്‍ പ്രസാദം.
അല്ലയോ തോഴീ, നിന്‍ ദിവ്യപ്രവാഹത്തെ
മഴയെന്നു ചൊല്ലി വിളിക്കട്ടെ ഞാന്‍.
No comments:
Post a Comment