രണ്ടാം വര്‍ഷക്കാര്‍ ഒന്നാം വര്‍ഷക്കാരെ ഔദ്യോഗികമായി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് ആഗസ്റ്റ് 14-ന് നടന്നു. രണ്ടാം വര്‍ഷ എം.ഓ.ബി.ഇ. വിദ്യാര്‍ഥി വൈശാഖ് എല്ലാവരെയും സ്വാഗതം ചെയ്തു. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശിവദാസന്‍ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി.ടി.എ. പ്രസിഡന്റ് സുരേഷ് കുമാര്‍, വി.എച്ച്.എസ്.ഇ. അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൌഹൃദ ക്ലബ് സ്റ്റുഡന്റ് കോഡിനേറ്റര്‍ മുനീര്‍ "കൌമാരക്കാരും അവരുടെ പ്രശ്നങ്ങളും" എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഒന്നാം വര്‍ഷക്കാരുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി. ലഘുഭക്ഷണവും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥിനി രേഷ്മ നന്ദി പ്രകാശിപ്പിച്ചു.
- റിപ്പോര്‍ട്ട്: വൈശാഖ്. പി.
No comments:
Post a Comment