Friday, November 2, 2012

പെരിന്തല്‍മണ്ണ ഉപജില്ലാ ശാസ്ത്രോല്സവം: 2012 നവംബര്‍ 1,2 & 3


പെരിന്തല്‍മണ്ണ ഉപജില്ലാ ശാസ്ത്രോല്സവം നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സി. അംബുജാക്ഷി അധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ച 'സുവനീര്‍' ശ്രീമതി. നിഷി അനില്‍രാജ് പ്രകാശനം ചെയ്തു. സുവനീര്‍ ഏറ്റുവാങ്ങിയ ഏ.ഇ.ഓ. ശ്രീമതി. വി.എം. ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. പച്ചീരി ഫാറൂക്ക്, നഗരസഭാ ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം.കെ ശ്രീധരന്‍, വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ, കൌണ്‍സിലര്‍ ശ്രീ. പദ്മനാഭന്‍, പി.ടി.ഏ. പ്രസിഡന്റ് ശ്രീ. പി. സുരേഷ്കുമാര്‍, മോഡല്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വി. ജമീല, ഗേള്‍സ്‌ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. കനകവല്ലി, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ് എന്നിവര്‍ സംസാരിച്ചു. ജന: കണ്‍വീനര്‍ ശ്രീ. പി. അനില്‍ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. അശോക്‌ കുമാര്‍ നന്ദിയും പറഞ്ഞു.

 ശാസ്ത്രോല്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ശ്രീമതി. നിഷി അനില്‍രാജ് പ്രകാശനം ചെയ്യുന്നു.

No comments:

Post a Comment