Sunday, March 4, 2012

"അക്ഷരം" മാഗസിന്‍ പ്രകാശനം: 7th Feb 2012


ഹയര്‍ സെക്കണ്ടറി മലയാളം വിഭാഗം സാംസ്കാരിക കൂട്ടായ്മ "മലയാളം സാംസ്കാരിക വേദി" യുടെ മുഖപത്രമായ "അക്ഷരം" വാര്‍ഷിക പതിപ്പ് 2012 ഫെബ്രുവരി ഏഴാം തിയ്യതി പ്രമുഖ സാഹിത്യകാരന്‍ ശ്രീ. സി. വാസുദേവന്‍ പ്രകാശനം ചെയ്തു.


ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ സര്‍ഗ്ഗധനരായ വിദ്യാര്‍ത്ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് "അക്ഷരം" അണിയിച്ച് ഒരുക്കിയത്.

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. പി. അനില്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല് ശ്രീമതി. കെ. കനകവല്ലി, മലയാളം സാംസ്കാരിക വേദി കണ്‍വീനര്‍ ശ്രീ. അശോക്‌ കുമാര്‍ പെരുവ, വി.എച്ച്.എസ്.ഇ. അക്കാദമിക് ഹെഡ് ശ്രീ. രാജീവ് ബോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

No comments:

Post a Comment