ഇക്കഴിഞ്ഞ മാര്‍ച്ച് പരീക്ഷയില്‍ സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം 100% വിജയത്തോടെ മുന്പന്തിയിലെത്തി. ജില്ലയില്‍ 100% വിജയം നേടാന്‍ കഴിഞ്ഞ 4 വിദ്യാലയങ്ങളില്‍ ഒന്നാവാന്‍ കഴിഞ്ഞത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. MLT-യില്‍ മുഹമ്മദ് ശരീഫും MOBE-യില്‍ മുഹമ്മദ് ഷാനിബും മികച്ച മാര്‍ക്ക് നേടി ഒന്നാമതായി. പരീക്ഷയോടനുബന്ധിച്ച് നടത്തിയ റിവിഷന്‍ ക്ലാസുകള്‍ ഈ മികച്ച വിജയത്തിന് കാരണമായിട്ടുണ്ട്. മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍!
സ്കൂള്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. S.S.L.C.-ക്ക് 96%-വും Higher Secondary-ക്ക് 88%-വും നേടാന്‍ നമുക്ക് കഴിഞ്ഞു.
No comments:
Post a Comment