Friday, February 26, 2010

Farewell: 26th Feb 2010

രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആയിരുന്നു ഇന്ന്‍. വര്‍ണാഭമായ പ്രോഗ്രാം വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീമതി പദ്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ടീച്ചര്‍ എല്ലാവര്‍ക്കും വിജയാശംസകള്‍  നേര്‍ന്നു. തുടര്‍ന്ന്‍ സംസാരിച്ച ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ അബൂബക്കര്‍ സാര്‍ സുഹൃത്ത്ബന്ധം നിലനിര്‍ത്തേണ്ടത്തിന്‍റെ ആവശ്യകത പ്രത്യേകം എടുത്തു പറഞ്ഞു. എല്ലാവര്‍ക്കും നല്ല ഭാവി ജീവിതം അദ്ദേഹം ആശംസിച്ചു. പിന്നീട് സംസാരിച്ച അധ്യാപകര്‍ എല്ലാവരും വിട പറയുന്ന രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ പലരും സ്ക്കൂളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ്‌ ഷാനിബ് സ്വാഗതവും രേഷ്മ കെ.ടി. നന്ദിയും പറഞ്ഞു. 








VHSE Principal Smt. Padmini teacher


HSS Principal Sri. Aboobacker sir






മാപ്പിളപ്പാട്ടിന്‍റെ ശീലുമായി... 


Meanwhile, snacks are served...






വാക്കുകള്‍ കിട്ടാതെ...
















പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...


The crew behind...


സംഘഗാനം...


ആവേശത്തിന്‍റെ ഉയരത്തില്‍....


ഇനിയൊരിക്കലും തിരികെ പോവാനാവില്ലെന്നറിഞ്ഞിട്ടും
ഓര്‍മ്മകളില്‍ മഴവില്ലുകള്‍ തീര്‍ത്ത്
പ്രതീക്ഷയുടെ ഭാണ്ഡവുമായി പടവുകള്‍ ഇറങ്ങുമ്പോള്‍
ബാക്കിയാവുന്നത്  മാനം കാണാതെ നാം സൂക്ഷിച്ചു വെച്ച 
മയില്‍‌പീലി തുണ്ടുകളാവട്ടെ...
ഈ അധ്യയന വര്‍ഷത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ പെറ്റു പെരുകട്ടെ... 

No comments:

Post a Comment