വി.എച്ച്.എസ്.ഇ. കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ രക്തദാന ദിനം ആചരിച്ചു. പ്രിന്‍സിപല്‍ ശ്രീ രാജീവ് ബോസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ ആവശ്യകത, ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ശ്രീമതി രശ്മി ക്ലാസ്സെടുത്തു. സാമൂഹികനന്മയ്ക്കായി രക്തദാനം ചെയ്യുവാന്‍ സ്വയം സന്നദ്ധരാകേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. അധ്യാപകരായ ശ്രീ റഷീദ്, ശ്രീമതി റജീന എന്നിവര്‍ സംസാരിച്ചു. കുമാരി ഹസ്ന നന്ദി പ്രകാശിപ്പിച്ചു.
ശ്രീമതി രശ്മി ക്ലാസ് എടുക്കുന്നു.
കുമാരി ഹസ്ന നന്ദി പ്രകാശിപ്പിക്കുന്നു
No comments:
Post a Comment